Saturday, January 4, 2025
Kozhikode

കോഴിക്കോട് നൈനാൻ വളപ്പ് മേഖലയിൽ ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലായില്ല

കോഴിക്കോട് നൈനാൻ വളപ്പ് മേഖലയിൽ ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലായില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. എന്നാൽ അപൂർവ്വ പ്രതിഭാസം കാണാൻ നിരവധി പേരാണ് പ്രദേശത്തേക്ക് എത്തുന്നത്.

ശനിയാഴ്ച വൈകീട്ടാണ് നൈനാൻവളപ്പ്, കോതി തുടങ്ങിയ മേഖലകളിൽ കടൽ അൻപത് മീറ്ററോളം ഉൾവലിഞ്ഞത്. തിരമാലകളുടെ ശക്തിയും കുറഞ്ഞു. കടൽ ഉൾവലിഞ്ഞ ഭാഗത്ത് ചളി അടിഞ്ഞു കൂടിയിരിക്കുകയാണ്. വെള്ളം തിരിച്ചു കയറുന്നുണ്ടെങ്കിലും കടൽ ഇതുവരെ പൂർവ്വ സ്ഥിതിയിലായില്ല. സമീപ കാലത്തൊന്നും ഇത്തരമൊരു പ്രതിഭാസമുണ്ടായില്ലെന്ന് നാട്ടുകാർ.

കടലിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

സുനാമി മൂന്നറിയിപ്പ് ഇല്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം പ്രതിഭാസത്തിന് കാരണമെന്നുമാണ് വിദഗ്ധർ പറയുന്നത്. ജനങ്ങൾ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടറും അറിയിച്ചു. അപൂർവ്വ പ്രതിഭാസം കാണാൻ നിരവധി പേരാണ് ബീച്ചിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *