Monday, January 6, 2025
Kozhikode

കോഴിക്കോട് ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബബേറ്. കന്നാട്ടികടുക്കാംകുഴിയിൽ ശ്രീനിവാസൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുല‍ര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം.

അപകടത്തിൽ വീടിന് തകരാ‍ര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഐഎം – ബിജെപി സംഘ‍ര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

അതേസമയം കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധിജിയുടെ പ്രതിമ തകർത്ത നിലയിൽ . ഈ സ്ഥലത്ത് രണ്ട് പേർ തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു. ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിമയുടെ തല തകർത്ത നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *