Sunday, December 29, 2024
Kozhikode

കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല സുരക്ഷ കൂട്ടണം; ജില്ലാ പൊലീസ് മേധാവിക്ക് ആശുപത്രി സൂപ്രണ്ടിന്റെ കത്ത്

കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്. ആശുപത്രി പരിസരം ലഹരി മാഫിയ കൈയ്യടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിൻ്റെ റിപ്പോർട്ട്. രാത്രിയിൽ 12 ഇടങ്ങളിൽ പ്രത്യേക പൊലീസ് പരിശോധന വേണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാർക്കോ കൂട്ടിരിപ്പുകാർക്കോ ഇറങ്ങി നടക്കാനാവാസ്ഥ സ്ഥിതിയാണ്. ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമെന്ന് സൂപ്രണ്ട് പറഞ്ഞു. ലഹരി കൈമാറ്റത്തിന് ആശുപത്രി പരിസരം ഉപയോഗിക്കുന്നെന്നും പരാതിയിൽ പറയുന്നു. പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്ന് ലഹരി സംഘം സംഘടിച്ച് എത്തി സുരക്ഷാ ജീവനക്കാരെ മർദിക്കുന്നതായും കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *