കോഴിക്കോട് ഡെങ്കിപ്പനി പടരുന്നു; ഈ മാസം സ്ഥിരീകരിച്ചത് 37 പേർക്ക്
കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 37 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ എലിപ്പനി കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകി. കൊവിഡ് വ്യാപനത്തിന് പുറമെയാണ് ഡെങ്കിയും പടരുന്നത്
മണിയൂർ മേഖലയിൽ മാത്രം 33 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം കുറ്റ്യാടിയിൽ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.