കോഴിക്കോട് മൂന്ന് കിലോ കഞ്ചാവുമായി യുവതി എക്‌സൈസിന്റെ പിടിയിൽ
കോഴിക്കോട് കുന്ദമംഗലത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. വെള്ളയിൽ സ്വദേശിനി ഖമറുന്നീസയാണ് എക്‌സൈസ് പിടിയിലായത്. കോഴിക്കോട്, കുന്ദമംഗലം ഭാഗങ്ങളിലെ മയക്കുമരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഖമറുന്നീസ.
നേരത്തെ ലഹരി കേസിൽ എട്ട് വർഷം തടവ് അനുഭവിച്ചിറങ്ങിയ ആളാണ് ഖമറുന്നീസ. കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്.