തൊടുപുഴയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: തൊടുപുഴ കോട്ടപ്പാറയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് സ്വദേശി കല്ലുങ്കൽ ജീമോൻ (35) ആണ് മരിച്ചത്. കോട്ടപ്പാറ വ്യൂ പോയിന്റിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കോട്ടപ്പാറയിൽ ഇയാളുടെ ബൈക്ക് നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു