പേട്ട കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്: ഫോൺ രേഖകൾ നിർണ്ണായകമാകും
തിരുവനന്തപുരം: പേട്ടയിലെ 19 വയസുകാരൻ അനീഷ് ജോർജിന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.
അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽഅന്വേഷണത്തിൽ വഴിത്തിരിവാകും. പ്രതി സൈമൺ ലാലന്റെ ഭാര്യയുടെ പുലർച്ചെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ പൊലീസിനോട് പറഞ്ഞത്.
മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോൺ കോൾ വന്നതിന് ശേഷമാണെന്നും അതോടെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ പറഞ്ഞു. എന്നാൽ അനീഷിനെ കുറിച്ച് കൃത്യമായി മറുപടി അവർ നൽകിയില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
സംഭവത്തിൽ നിർണായകമായേക്കുന്ന ഫോൺ രേഖകൾ പരിശോധിക്കുകയാണ് പൊലീസ്. ഫോൺ രേഖകൾ കേസിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചെയാണ് അനീഷ് ജോർജ്ജ് കുത്തേറ്റ് മരിക്കുന്നത്.