ഉണ്ടെന്ന് പറഞ്ഞ രേഖകൾ ഹാജരാക്കാതെ കെ എം ഷാജി; ഇന്ന് അവസാന ദിവസം
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത അരക്കോടിയോളം രൂപയുടെ രേഖകൾ ഇതുവരെ ഹാജരാക്കിയിട്ടില്ല. രേഖകൾ തന്റെ പക്കലുണ്ടെന്നായിരുന്നു കെ എം ഷാജി മാധ്യമങ്ങളുടെ മുന്നിൽ അവകാശപ്പെട്ടത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കാൻ മുസ്ലിം ലീഗ് നേതാവിന് കഴിഞ്ഞിട്ടില്ല
രേഖകൾ അടുത്ത ദിവസം ഹാജരാക്കുമെന്നാണ് മുസ്ലിം ലീഗ് നേതാവായ കെഎം ഷാജി ഇന്ന് പ്രതികരിച്ചത്. ദിവസ പരിധി സാങ്കേതികം മാത്രമാണെന്നും മുസ്ലിം ലീഗ് നേതാവ് ന്യായീകരിച്ചു.
കേസിൽ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞ ദിവസം വിജിലൻസ് പി ഡബ്ല്യു ഡിക്ക് നിർദേശം നൽകിയിരുന്നു. രേഖകൾ ഹാജരാക്കിയതിന് ശേഷം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്‌തേക്കും