കിറ്റക്‌സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട്ട് നൽകും
സാബു ജേക്കബിന്റെ കിറ്റക്‌സിലെ തൊഴിലാളികൾ അഴിഞ്ഞാടിയ സംഭവത്തിൽ ലേബർ കമ്മീഷണർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. തൊഴിൽ മന്ത്രിയുടെ ഓഫീസിനാണ് റിപ്പോർട്ട് നൽകുക. കിറ്റക്‌സ് തൊഴിലാളി ക്യാമ്പിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണർക്ക് മന്ത്രി വി ശിവൻകുട്ടി നേരത്തെ നിർദേശം നൽകിയിരുന്നു
പോലീസ് ജീപ്പുകൾ കത്തിക്കുകയും പോലീസുകാരെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കോടതി നാല് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മണിപ്പൂർ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാർഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയെയുമാണ് കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചവരാണ് ഇവർ
ഇവർക്ക് ലഹരി വസ്തുക്കൾ എത്തുന്നത് എങ്ങനെയാണെന്നും പോലീസ് അന്വേഷിക്കും. അതേസമയം സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ തുടർച്ചയായ പരിശോധന കർശനമാക്കുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.