ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27), സഹോദരൻ കണ്ണൻ(24) എന്നിവരാണ് മരിച്ചത്. അഞ്ച് പേരടങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ഗോവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
ഗോവയിൽ ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്ന നിതിൻ ദാസിനെ കാണാനെത്തിയതാണ് ഇവർ. പുലർച്ചെ കാറുമായി യാത്ര ചെയ്യവെ ഡിവൈഡറിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു.