Sunday, April 13, 2025
Kerala

കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചത്; കേന്ദ്ര ആരോഗ്യമന്ത്രിയെ തള്ളി രാഹുൽ ഗാന്ധി

 

കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് വീഴ്ച സംഭവിച്ചുവെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ പരാമർശത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. ഹർഷവർധന്റെ പ്രസ്താവന നിർഭാഗ്യകരമാണ്. രാജ്യം കൊവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് ാെരു ഭാഗം മാത്രം നോക്കി കുറ്റം പറയുന്നത് ശരിയല്ല

കേരളത്തിലും വയനാട്ടിലും മികച്ച കൊവിഡ് പ്രതിരോധമാണ് നടക്കുന്നത്. ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, പഞ്ചായത്തുതല പ്രവർത്തനങ്ങൾ തുടങ്ങി മികച്ച രീതിയിലാണ് കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ.

സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ഒഴിവായതിൽ പരാതിയില്ല. ആശയപരമായി കേരളത്തിലെ സർക്കാരുമായി വിയോജിപ്പുണ്ടാകാം. പക്ഷേ കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനകരമായ കാര്യം പങ്കുവെക്കുന്നതിൽ നിന്ന് തന്നെ തടയാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *