സ്വപ്‌നയെയും ശിവശങ്കറെയും ഒന്നിച്ച് ചോദ്യം ചെയ്യാൻ ഇ ഡി; കോടതിയെ സമീപിച്ചു
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇതിനായി സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങും. ഇ ഡി ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചിട്ടുണ്ട്
സ്വപ്‌നയുടെ ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തെ കുറിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി സ്വപ്നയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും
സ്വപ്നയെ കൂടാതെ സരിതിനെയും സന്ദീപിനെയും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ഡിയുടെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.