ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി; ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്തു
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്. സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് വിവരങ്ങൾ നൽകാൻ ബിനീഷ് തയ്യാറാകുന്നില്ലെന്നാണ് ഇ ഡി പറയുന്നത്
ഇന്നലെ പതിനൊന്ന് മണിക്കൂറോളം നേരം ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ബിനീഷിന്റെ നിസഹകരണം കൊണ്ടാണ് ചോദ്യം ചെയ്യൽ നീളുന്നതെന്ന് അന്വേഷണം സംഘം പറയുന്നു. മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയെ അറിയിക്കുമെന്നും ഇഡി വ്യക്തമാക്കി
അതേസമയം ബിനീഷിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകർ പരാതിപ്പെട്ടു. ഇന്നലെ ബന്ധുക്കൾക്കൊപ്പം എത്തിയിട്ടും ബിനീഷിനെ കാണാൻ അന്വേഷണ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കർണാടക ചീഫ് ജസ്റ്റിസിന് അഭിഭാഷകർ പരാതി നൽകും