നെല്ല് സംഭരണം: കേരളം ക്ലെയിം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം, ക്ലെയിം ചെയ്താൽ 20 ദിവസത്തിനകം പണം നൽകാം
കേരളത്തിലെ നെല്ല് സംഭരണം ഡിസെൻട്രലൈസ്ഡ് പൂളിൽ ആയതിനാൽ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോർട്ടൽ വഴി സംസ്ഥാനം ക്ലെയിം ചെയ്യണം .സംസ്ഥാനം ക്ലെയിം ചെയ്താൽ 20 ദിവസത്തിനകം പണം നൽകുമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചു . എന്നാൽ നിലവിൽ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തിൽ നിന്ന് സമർപ്പിച്ചിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി.