Monday, January 6, 2025
Kerala

വ്യാപനശേഷി കൂടിയ പുതിയ കോ​വി​ഡ് വ​ക​ഭേ​ദം : സംസ്ഥാനത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന

 

തി​രു​വ​ന​ന്ത​പു​രം: വ്യാപനശേഷി കൂടിയ പു​തി​യ കോവിഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​ള്‍​പ്പ​ടെ എ​ട്ട് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ പു​തി​യ വ​ക​ഭേ​ദ​മാ​യ സി.1.2 ​വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സി.1.2 വൈറസിനെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു.

അ​തേ​സ​മ​യം, സി.1.2 ​എ​ന്ന പു​തി​യ വൈ​റ​സ് വ​ക​ഭേ​ദ​ത്തി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണെ​ന്നും വാ​ക്‌​സി​നെ മ​റി​ക​ട​ക്കു​മെ​ന്നു​മാ​ണ് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. പു​തി​യ വേ​രി​യ​ന്‍റി​ന് കൂ​ടു​ത​ല്‍ മ്യൂ​ട്ടേ​ഷ​നു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും വേ​രി​യ​ന്‍റി​നെ കു​റി​ച്ച്‌ കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ഗ​വേ​ഷ​ക​രു​ടെ ആ​വ​ശ്യം.

Leave a Reply

Your email address will not be published. Required fields are marked *