Wednesday, January 8, 2025
Kerala

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ചിലർ ഇകഴ്ത്തി കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

 

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും ശ്രമം നടത്തുന്നുണ്ട്. കൊവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ മന്ത്രി പറയുന്നു

നിലവിൽ രോഗികളുടെ എണ്ണം കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ചില സംസ്ഥാനത്ത് 120 കേസിൽ ഒന്നും 100 കേസുകളിൽ ഒന്നും എന്നൊക്കെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ദേശീയശരാശരി 33 കേസിൽ ഒന്ന് എന്നതാണ്. കേരളത്തിൽ ഇത് ആറിൽ ഒന്നാണെന്ന് ഐസിഎംആർ പറയുന്നു.

കൊവിഡ് പരിശോധനകളുടെ എണ്ണത്തിൽ ഓരോ ദശലക്ഷത്തിലും നടത്തുന്ന പരിശോധനകളിൽ രാജ്യത്ത് ഒന്നാം നിരയിലാണ് കേരളം. രോഗികളെയും രോഗം വരാൻ സാധ്യതയുള്ളവരെയും കണ്ടെത്തുക എന്നതുപോലെ പ്രധാനമാണ്, ചികിത്സയും ഉറപ്പാക്കുക എന്നത്. മൂന്നാം തരംഗത്തെ നേരിടുന്നതിന് നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചതായും മന്ത്രി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *