Tuesday, January 7, 2025
Kerala

കൊവിഡ് പ്രതിരോധ സമിതികൾ ശക്തമാക്കും; കേന്ദ്രത്തോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് ബാധ വർധിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുള്ളവരെ പരിശോധനക്ക് പ്രേരിപ്പിക്കണം. വാർഡുതലത്തിൽ രോഗപ്രതിരോധം ശക്തമാക്കും. ജില്ലാതലത്തിൽ കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു

രാജ്യത്ത് ആവശ്യത്തിനുള്ള ലഭ്യത ഉറപ്പാക്കാതെ വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കരുതെന്നും മന്ത്രി ആവ്യപ്പെട്ടു. പഞ്ചായത്ത്തലത്തിൽ കൊവിഡ്തല സമിതികൾ ശക്തമാക്കും. രോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കണം. താഴെ തലത്തിൽ കൊവിഡ് പ്രതിരോധ സമിതികൾ ശക്തമാക്കും. ഇവർ വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കും

കേന്ദ്രത്തോട് അടിയന്തരമായി വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ വാക്‌സിൻ കിട്ടിയില്ലെങ്കിൽ ക്യാമ്പയിൻ ബുദ്ധിമുട്ടിലാകും. കണ്ണൂരിലെ ആശുപത്രികളിൽ നിലവിൽ സൗകര്യമുണ്ട്. കൂട്ടം ചേർന്നുള്ള വിഷു ആഘോഷം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *