കുഴഞ്ഞുവീണ നഴ്സ് മരിച്ചു
ആടിനു വേണ്ടി പുല്ലു വെട്ടുന്നതിനിടെ കുഴഞ്ഞുവീണ നഴ്സ് മരിച്ചു. രാമമംഗലം പ്രൈമറി ഹെൽത്ത് സെന്ററിലെ ഗ്രേഡ് വൺ നഴ്സിംഗ് ഓഫീസറും വാളകം സ്വദേശിനിയുമായ കെ ഒ മിനിയാണ്(48) കുഴഞ്ഞുവീണു മരിച്ചത്. പുരയിടത്തിൽ പുല്ലരിയുന്നതിനായി പോയ മിനിയെ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ശരീരത്തിൽ സൂര്യതാപംം ഏറ്റ പോലെ പാടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്ന് നഴ്സിംഗ് അലുമിനി ബാച്ചിന്റെ ഗെറ്റ് ടുഗെതർ മുവാറ്റുപുഴയിൽ വച്ച് പ്ലാൻ ചെയ്തിരുന്നു. അതിനായി കോലഞ്ചേരിയിൽ എത്തുന്നവരെ സ്വീകരിക്കാൻ കാറുമായി എത്താമെന്ന് മിനി ഏറ്റിരുന്നു. എന്നാൽ സുഹൃത്തുക്കൾ എത്തിയെങ്കിലും മിനിയെ കാണാത്തതിനാൽ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. സംസ്കാരം ഇന്ന് (31/07/2022) ഉച്ചകഴിഞ്ഞ് 3 ന് മാമലശ്ശേരി മോർ മിഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ.