Saturday, October 19, 2024
Kerala

ടിപിആർ അനുസരിച്ചുള്ള ലോക്ക് ഡൗണിൽ മാറ്റം വരും; ബദൽ നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള ലോക്ക് ഡൗണിൽ മാറ്റം വരുത്താനൊരുങ്ങുന്നു. മൂന്ന് മാസത്തോളം അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കുറയാത്തതിൽ ഇന്നലെ നടന്ന കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ബുധനാഴ്ചക്കുള്ളിൽ ബദൽ മാർഗനിർദേശം നൽകാനാണ് ചീഫ് സെക്രട്ടറിയോടും വിദഗ്ധ സമിതിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ ലോക്ക് ഡൗണാണ്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകൾ സന്ദർശിക്കും. എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിംഗിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സാഹചര്യം വിലയിരുത്തുക. തിങ്കളാഴ്ച ആരോഗ്യവകുപ്പുമായി ഇവർ കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published.