ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കും; ടിപിആർ 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. നിയന്ത്രണങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ടിപിആർ 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. സംസ്ഥാനത്ത് ടിപിആർ 10 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്
ടിപിആർ ആറ് ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലായിരിക്കും. ടിപിആർ 6-12 ശതമാനത്തിലുള്ള പ്രദേശങ്ങൾ ബി വിഭാഗത്തിലും 12-18 ശതമാനമുള്ള പ്രദേശങ്ങൾ സി വിഭാഗത്തിലും 18ന് മുകളിലുള്ളത് ഡി വിഭാഗത്തിലുമായിരിക്കും. നേരത്തെ ടിപിആർ 24ന് മുകളിലുള്ള പ്രദേശങ്ങളെയാണ് ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്.