മധ്യപ്രദേശിൽ ബസ് മറിഞ്ഞ് അപകടം; 15 മരണം
മധ്യപ്രദേശില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 മരണം. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് 50 അടിയോളം താഴ്ക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റവരെ ഖാര്‍ഗോണിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് അന്‍പതിനായിരം രൂപയും നിസാര പരുക്കുള്ളവര്‍ക്ക് 25000 രൂപവീതവും നല്‍കും.