പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ
തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ 16 വരെ നടത്താൻ തീരുമാനിച്ചു. പരീക്ഷാഫീസ് 15നകം അടയ്ക്കണം. പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
രാവിലെ 9.40നാകും പരീക്ഷ ആരംഭിക്കുക. ഏതൊക്കെ പാഠഭാഗങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടൻ വ്യക്തത വരുത്തുമെന്നാണ് വിവരം.