പ്ലസ് ടു, എസ്എസ്എൽസി പരീക്ഷാ സമയക്രമം തീരുമാനിച്ചു
പ്ലസ് ടു, എസ്എസ്എൽസി പരീക്ഷാ സമയക്രമം തീരുമാനിച്ച. മാർച്ച് 17 മുതൽ പ്ലസ് ടു പരീക്ഷ രാവിലെയും ഉച്ചയ്ക്ക് ശേഷം എസ്എസ്എൽസി പരീക്ഷയും നടക്കും. പരീക്ഷകൾ വിദ്യാർഥി സൗഹൃദമായിരിക്കണമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം നിർദേശിച്ചിട്ടുണ്ട്
മാതൃകാ പരീക്ഷ നടത്തിയ ശേഷമാകും വാർഷിക പരീക്ഷ നടത്തുക. സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തുന്നതിന് മുമ്പ് ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. കൂടുതൽ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും.