Friday, October 18, 2024
Kerala

കെ ആർ നാരായൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രശ്‌നം പഠിക്കാൻ നിയോഗിച്ച കമ്മീഷനെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു

കെ ആർ നാരായൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രശ്‌നം പഠിക്കാൻ നിയോഗിച്ച കമ്മീഷനെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഡയറക്ടർ ശങ്കർ മോഹനെതിരെയുള്ള രണ്ട് കമ്മീഷനുകളുടെയും കണ്ടെത്തൽ സമാനമായിരുന്നു എന്ന് മന്ത്രി പ്രതികരിച്ചു. അടൂർ ഗോപാല കൃഷ്ണന്റെ രാജിയെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും വനിതാ ജീവനക്കാരും സ്വാഗതം ചെയ്തു.

പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ കാര്യമായി അന്വേഷിച്ചില്ലെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ ആരോപണം. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഈ ആരോപണം തള്ളി.

രാജിക്ക് പിന്നാലെ ഇൻസ്റ്റിറ്റ്യൂട്ടിലെ വനിത ജീവക്കാരും അടൂരിനെ വിമർശിച്ച് രംഗത്ത് എത്തി. സമരങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന അടൂരിന്റെ ആവശ്യം വിദ്യാർത്ഥികളും സ്വാഗതം ചെയ്തു.

വിവാദങ്ങളെ തുടർന്ന് ചില അധ്യാപകർ രാജിവെച്ചെങ്കിലും നിലവിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published.