അരുണിനെ കുത്തിയത് കള്ളനെന്ന് കരുതിയെന്ന സൈമണിന്റെ മൊഴി തള്ളി പോലീസ്
പേട്ടയിൽ മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത് കള്ളനാണെന്ന് കരുതിയാണെന്ന പ്രതിയുടെ മൊഴി തള്ളി പോലീസ്. കൊല്ലപ്പെട്ട അനീഷ് ജോർജിനെയും കുടുംബത്തെയും പ്രതി ലാലൻ സൈമണ് നേരത്തെ അറിയാമായിരുന്നു. അനീഷ് തന്നെയാണ് വന്നതെന്ന് തിരിച്ചറിഞ്ഞാണ് ഇയാൾ കുത്തിയതെന്നും പോലീസ് പറയുന്നു.
ആനയറ സ്വദേശി അനീഷ് ജോർജ് എന്ന 19കാരനാണ് ലാലൻ സൈമണിന്റെ വീട്ടിൽ വെച്ച് ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് കരുതിയാണ് കുത്തിയതെന്ന് സൈമൺ പോലീസിനോട് പറഞ്ഞിരുന്നു. പുലർച്ചെ ശബ്ദം കേട്ട് മുകളിലെ റൂമിൽ ചെന്ന് നോക്കിയപ്പോൾ അപരിചിതനെ കണ്ടതായും കള്ളനെന്ന് കരുതി കുത്തുകയുമായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്
സൈമൺ തന്നെയാണ് പോലീസിൽ വിവരം അറിയിച്ചതും. പോലീസെത്തി അനീഷിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അനീഷിന്റെയും സൈമണിന്റെയും വീടുകൾ തമ്മിൽ അധികം ദൂരമില്ല.