തിരുവനന്തപുരത്ത് തുറന്ന ജീപ്പിന്റെ ബോണറ്റിനു മുകളിൽ കുട്ടിയെ ഇരുത്തി യാത്ര; ഡ്രൈവറെയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം കഴക്കൂട്ടത്ത് തുറന്ന ജീപ്പിന്റെ ബോണറ്റിനു മുകളിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്തതിൽ ഡ്രൈവറേയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയിൽ നിന്നാണ് ജീപ്പ് കസ്റ്റഡിയിൽ എടുത്തത്. ഓണാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കുട്ടിയെ മുകളിൽ ഇരുത്തിയുള്ള യാത്ര. യാത്രയിൽ മുഴുവൻ കുട്ടിയെ ജീപ്പിന്റെ ബോണറ്റിനു മുകളിൽ ഇരുത്തിയിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചു.