ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി; ബില്‍ സഭയില്‍
ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍. സബ്ജക്ട് കമ്മിറ്റിയുടെ പുതിയ ഭേദഗതി നിര്‍ദേശങ്ങളോടെയാണ് ബില്‍ സഭയില്‍ വന്നത്. ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി. മുഖ്യമന്ത്രിക്ക് എതിരായ വിധി നിയമസഭാ പരിശോധിച്ച തീരുമാനമെടുക്കും. എന്നാല്‍ ഭേദഗതിക്ക് എതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിയമനിര്‍മ്മാണ സഭയായ സംസ്ഥാന നിയമസഭയ്ക്ക് എങ്ങനെ അപ്പലേറ്റ് അതോറിട്ടിയുടെ അധികാരം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്ന് നിയമമന്ത്രി സഭയില്‍ വിശദീകരിച്ചു. നിയമസഭയ്ക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കുണ്ടെന്നും നിയമമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ ക്രമപ്രശ്‌നം സ്പീക്കര്‍ തള്ളി. ഇന്നത്തെ ചര്‍ച്ചയോടെ ഭേദഗതി നിയമസഭ പാസാക്കും.
ലോകായുക്തയും ഉപലോകായുക്തയും ഒരുമിച്ചെടുത്ത തീരുമാനങ്ങള്‍ എങ്ങനെയാണ് എക്‌സിക്യൂട്ടിവിന് പരിശോധിക്കാന്‍ കഴിയുകയെന്ന വാദമാണ് ബില്ലിനെതിരായി പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. 1998ല്‍ ലോകായുക്ത നിയമം കൊണ്ടുവരുമ്പോള്‍ ലോക്പാല്‍ പോലുള്ള മാതൃകകള്‍ ഇല്ലായിരുന്നുവെന്ന് നിയമമന്ത്രി മറുപടി നല്‍കിയിരുന്നു.