കുട്ടനാട് വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു
കുട്ടനാട് പള്ളിക്കൂട്ടുമ്മയില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു. തൊള്ളായിരം പാടശേഖരത്തിന് സമീപം താമസിക്കുന്ന നാല്‍പ്പത്തഞ്ചില്‍ എം ആര്‍ ശശിധരന്‍ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളത്തില്‍ വീണ് കാണാതായ ശശിധരന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്.
അതേസമയം ഇന്ന് കൊച്ചി നഗരത്തില്‍ അതിരൂക്ഷമായ വെള്ളക്കെട്ടാണ്. തോരാതെ പെയ്ത മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. എം.ജി.റോഡ്, കലൂര്‍, പനമ്പള്ളി നഗര്‍, തമ്മനം ഭാഗങ്ങളിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി. വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം റോഡുകളില്‍ മണിക്കൂറുകളിലായി ഗതാഗത തടസമുണ്ടായി.
എംജി റോഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കത്രിക്കടവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയില്‍ മരം കടപുഴകി വീണ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി. പൊതുവിതരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങള്‍ വെള്ളം കേറി നശിച്ചു