Saturday, October 19, 2024
Kerala

നടന്ന ചർച്ചകൾ അപൂർണമായിരുന്നു; താൻ ലിസ്റ്റ് കൊടുത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി

 

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. പ്രാഥമിക ചർച്ചകളാണ് നടന്നത്. എന്നാൽ അത് അപൂർണമായിരുന്നു. പ്രാഥമികമായ ചർച്ചയിൽ ഞങ്ങളുടെ ആളുകളുടെ പേരുകൾ മാത്രമല്ല, മറ്റ് ആളുകളുടെയും പേരുകൾ പറഞ്ഞിരുന്നു. ലിസ്റ്റ് കൊടുത്തിട്ടില്ല.

പിന്നീട് കാണാമെന്ന് പറഞ്ഞ് ചർച്ചകൾ അവസാനിപ്പിക്കുകയായിരുന്നു. പട്ടിക പ്രഖ്യാപിക്കുന്ന സമയത്ത് അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെ കുറിച്ച് ഞങ്ങൾ നേതൃസ്ഥാനത്തിരുന്ന കാലത്ത് ആലോചിച്ചിരുന്നു. തീരുമാനമെടുക്കുമ്പോൾ എല്ലാവർക്കുമത് സ്വീകാര്യമാകാൻ ശ്രമിക്കാറുണ്ട്. നിർദേശങ്ങൾ എഴുതിവെച്ച ഡയറി വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാണിച്ച നടപടി തെറ്റായിപ്പോയെന്നാണ് കരുതുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

Leave a Reply

Your email address will not be published.