തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി; ഡിവിഷൻ ഓഫീസിലെ ക്ലർക്കിന് ഗുരുതര പരുക്ക്
തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി. ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിനാണ് (38) ആനയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെ റോബിൻ ആനയുടെ മുൻപിൽ പെടുകയായിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമാണ്. റോബിനെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.