കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്
കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്.
അറഫാത്തിൻ്റെ മകൻ ആദിൽ (10) ബന്ധു ജസ ഫാത്തിമ (9) എന്നിവരെ ഗുരുതര പരുക്കുകളോടെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് തിരുവട്ടൂർ അംഗണവാടി റോഡിലെ അറഫാത്തിൻ്റെ വീടിൻ്റെ ചുവരാണ് തകർന്നത്. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.