ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന്; ചിറ്റയം ഗോപകുമാർ എൽഡിഎഫ് സ്ഥാനാർഥി
ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. സിപിഐ എംഎൽഎയായ ചിറ്റയം ഗോപകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. നിലവിൽ 99 അംഗങ്ങളുള്ള എൽഡിഎഫിന്റെ സ്ഥാനാർഥി വിജയിക്കുമെന്ന് ഉറപ്പാണ്. യുഡിഎഫിന്റെ അംഗബലം 41 ആണ്
നാളെയാണ് പത്രിക സമർപ്പിക്കാനുള്ള തീയതി. യുഡിഎഫ് സ്ഥാനാർഥിയെ നിർത്താനാണ് സാധ്യത. സ്പീക്കർ തെരഞ്ഞെടുപ്പിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർഥിയായി യുഡിഎഫ് നിർത്തിയിരുന്നു.