പാലക്കാട് വിക്ടോറിയ കോളജ് ഏറ്റുമുട്ടൽ; വിശദീകരണവുമായി എസ്എഫ്‌ഐ
പാലക്കാട് വിക്ടോറിയ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ. ഹോസ്റ്റലിലെ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്ക് എതിരായി നടത്തുന്ന കുപ്രചരണങ്ങളെ തളളിക്കളയണമെന്ന് എസ്എഫ്ഐ പറഞ്ഞു.
ഒരു വിഭാഗം വിദ്യാർത്ഥികൾ എംഡിഎംഎ അടക്കമുളള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്. ഇത് ചോദ്യം ചെയ്ത എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ അടക്കം മദ്യ ലഹരിയിൽ കയ്യേറ്റം ചെയ്തുവെന്ന് എസ്എഫ്‌ഐ പറഞ്ഞു.
എസ്എഫ്ഐ പ്രവർത്തകരെ കളളക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചതായും എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിപിൻ ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു.