Wednesday, January 8, 2025
Kerala

പ്രചാരണ വേദിയിൽ രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ്

രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ. പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ രാഹുൽ പഠിപ്പിക്കുമെന്നാണ് ജോയ്സ് ജോർജിന്റെ വിവാദ പരാമർശം.

ഇരട്ടയാറിൽ എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജോയ്‌സ്. എൽഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയ്സ് ജോർജ് ഇക്കാര്യം പറഞ്ഞത്. രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *