Saturday, January 4, 2025
Kerala

സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; കർശന പരിശോധന

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് അനുവദിക്കൂ. സംസ്ഥാന അതിർത്തികളിലും പരിശോധന ശക്തമാക്കി. ഇന്നലെ അർധരാത്രി മുതൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്

ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ മാത്രമാകും ലഭിക്കുക. മരണാനന്തര, വിവാഹ ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം പങ്കെടുക്കാം. പി എസ് സി പരീക്ഷകൾ മാറ്റി. എട്ട് ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

അവശ്യ വിഭാഗത്തിലുള്ള സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഐഡി കാർഡ് കരുതണം. ആശുപത്രിയിലേക്കും വാക്‌സിനേഷനും പോകാം. ആശുപത്രി രേഖകൾ കൈയിൽ കരുതണം. ദീർഘദൂര ബസുകളും ട്രെയിനുകളും അനുവദിക്കും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പഴം പച്ചക്കറി, മത്സ്യം, മാംസം ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം

കള്ളുഷാപ്പുകൾക്കും പ്രവർത്തിക്കാം. ഇ കൊമേഴ്‌സ്, കൊറിയർ സർവീസുൾ രാത്രി 9 മണി വരെ. നേരത്തെ ബുക്ക് ചെയ്ത ടൂറിസ്റ്റുകൾക്ക് ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും പോകാം. ചരക്ക് ഗതാഗതം അനുവദിക്കും. പരീക്ഷകൾ നടത്താം. മെഡിക്കൽ ഷോപ്പുകൾ, നഴ്‌സിംഗ് ഹോമുകൾ എന്നിവക്കും അടിയന്തര ആവശ്യങ്ങൾക്ക് വർക്ക് ഷോപ്പുകൾക്കും പ്രവർത്തനാനുമതിയുണ്ട്. ടോൾ ബൂത്തുകൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *