ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ, കലാപമുണ്ടാക്കലാണ് ലക്ഷ്യമെന്ന് ജയരാജൻ
കണ്ണൂരിലെ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം നടന്ന സംഭവത്തിൽ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ബോംബ് നിർമാണം ആർ എസ് എസ് നേതൃത്വത്തിന്റെ അറിവോടെയാണ്. ഗാന്ധി രക്തസാക്ഷി ദിനത്തോട് ചേർന്നാണ് ബോംബ് നിർമാണം നടന്നത്. ഗോഡ്‌സെ തോക്ക് ഉപയോഗിച്ചപ്പോൾ ഇവിടെ കലാപമുണ്ടാക്കാൻ ആർ എസ് എസുകാർ ബോംബ് നിർമിക്കുകയാണെന്നും എം വി ജയരാജൻ പറഞ്ഞു
ധനരാജ് വധക്കേസിലെ പ്രതി ആലക്കാട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകർന്നു. പോലീസ് എത്തും മുമ്പേ ബിജുവിനെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. നിലവിൽ കോഴിക്കോട് ആശുപത്രിയിലാണ് ഇയാൾ ഉള്ളത്. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.