സിൽവർ ലൈൻ ഡിപിആർ പുറത്ത്: പാതയിൽ 11.5 കിലോമീറ്റർ തുരങ്കം, 190 കിലോമീറ്റർ ഗ്രാമങ്ങളിലൂടെ
സിൽവർ ലൈൻ അർധ അതിവേഗ പാതയുടെ വിശദ പദ്ധതി റിപ്പോർട്ട്(ഡിപിആർ)വിവരങ്ങൾ പുരത്ത്. കെ റെയിൽ കോർപറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആർ തയ്യാറാക്കിയിള്ളത്. ഒരു വർഷം മുമ്പ് റിപ്പോർട്ട് കെ റെയിലിന് നൽകിയിട്ടുണ്ട്.
പദ്ധതിക്ക് 1222.45 ഹെക്ടർ ഭൂമി വേണ്ടി വരും. ഇതിൽ 1074.19 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടതാണ്. 107.98 ഹെക്ടർ സർക്കാർ ഭൂമിയും റെയിൽവേയുടെ കൈവശമുള്ള 44.28 ഹെക്ടർ ഭൂമിയും സിൽവർ ലൈൻ പദ്ധതിക്കായി വേണ്ടി വരും.
190 കിലോമീറ്റർ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റർ വയൽ, തണ്ണീർ തടങ്ങളിലൂടെയുമാകും പാത കടന്നുപോകുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകുന്നു. കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാതയുണ്ട്. റെയിൽവേ ഭൂമിയിലൂടെ 60 കിലോമീറ്ററാണ് കടന്നുപോകുന്നത്.
പാതിയിൽ 11.5 കിലോമീറ്ററുകൾ തുരങ്കങ്ങളാണ്. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728കിലോമീറ്ററും പാത കടന്നുപോകുന്നുണ്ട്.