പെട്രോൾ പമ്പിൽ ഫോണുപയോഗിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കൾ കുത്തിപ്പരുക്കേൽപ്പിച്ചു
തിരുവനന്തപുരം വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ആക്രമണം. ഇന്ധനം നിറയ്ക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനായിരുന്നു ആക്രമണം. ജീവനക്കാരനെ ബൈക്കിലെത്തിയ യുവാക്കൾ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വിഴിഞ്ഞം ജംഗ്ഷന് സമീപത്തെ പമ്പിലാണ് സംഭവം. മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് യുവാക്കൾ ജീവനക്കാരനുമായി വാക്കേറ്റത്തിലേർപ്പെട്ടു.
പമ്പിൽ നിന്ന് പോയ യുവാക്കൾ വെട്ടുകത്തിയുമായി തിരികെ എത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്