നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയിൽ
അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയി. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നാല് പേരിൽ നിന്നായി 4.269 കിലോ വരുന്ന സ്വർണമിശ്രിതമാണ് പിടികൂടിയത്.
ദുബൈയിൽ നിന്നെത്തിയ തഞ്ചാവൂർ സ്വദേശിയിൽ നിന്ന് 765 ഗ്രാമും ഷാർജിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയിൽ നിന്ന് 870 ഗ്രാമും ദുബൈയിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശിയിൽ നിന്ന് 774 ഗ്രാമും ഷാർജയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയിൽ നിന്ന് 870 ഗ്രാമും പത്തനംതിട്ട സ്വദേശിയിൽ നിന്ന് 1061 ഗ്രാമും സ്വർണമാണ് പിടികൂടിയത്.