കോട്ടൺ ഹില്ലിലെ വിദ്യാർത്ഥിയുടെ അലർജി പ്രശ്നം; സംഭവം അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയെന്ന് മന്ത്രി വി. ശിവൻകുട്ടി
കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥി അലർജി പ്രശ്നം അറിയിച്ചിട്ടും അധ്യാപകർ ചെവിക്കൊണ്ടില്ലെന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവം അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോർട്ടിന് ശേഷം തുടർനടപടി സ്വീകരിക്കും. ഡിപ്പാർട്ട്മെന്റിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.