തിരുവനന്തപുരത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരത്ത് ദേശീയപാതയില്‍ ഇന്‍ഫോസിസിനു സമീപം കുളത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ രാഹുല്‍ ആര്‍ നായര്‍ ആണ് മരിച്ചത്. പന്തളം സ്വദേശിയാണ്. ഭക്ഷണ വിതരണക്കാന്‍ ഓടിച്ച ബൈക്കിനു പിന്നില്‍ രാഹുല്‍ ഓടിച്ച എന്‍ഫീല്‍ഡ് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഭക്ഷണവിതരണക്കാരനും രാഹുലിന്റെ പിന്നിലിരുന്നയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. എങ്കിലും പരുക്ക് ഗുരുതരമല്ല. തുമ്പ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്