Monday, January 6, 2025
Kerala

നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ്. രാവിലെ 10 മണിക്ക് ജലനിരപ്പ് 2388.08 അടിയായി. ജലനിരപ്പ് ക്രമീകരിക്കാന്‍ മൂലമറ്റത്ത് വൈദ്യുത ഉല്‍പാദനം ഉയര്‍ത്തി. ഏഴ് അടി കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2395.98 അടി ആയാലാണ് ഡാം തുറക്കുക.

അതേസമയം, കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് തുറന്നതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്പ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ ജലനിരപ്പ് 10 സെന്റീമീറ്റര്‍ ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *