കുര്‍ത്തയില്‍ റിയാസ്, സാരിയില്‍ വീണ ; കുടുംബത്തോടൊപ്പം ക്ലിഫ് ഹൗസിൽ ഓണം ആഘോഷിച്ച് മുഖ്യമന്ത്രി
കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ, മരുമകൻ മുഹമ്മദ് റിയാസ്, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓണാഘോഷം. ഓണത്തിന് ഇട്ട അത്തപ്പൂക്കളം കാണുവാന്‍ വരുന്ന മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും വിഡിയോ മന്ത്രി മുഹമ്മദ് റിയാസാണ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയാണ് റിയാസ് ഓണാഘോഷ വിഡിയോ പങ്കുവച്ചത്. ഇന്നലെ എല്ലാവർക്കും ഓണാശംസകൾ നേർന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുടുംബചിത്രം വൈറലായിരുന്നു. ഭാര്യവീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി പങ്കുവച്ചത്.
മാനുഷിക മുല്യങ്ങള്‍ എല്ലാം മനസില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വികസനത്തിന്റെയും ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സങ്കല്‍പ്പത്തിനായി കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി പുനരര്‍പ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ആവര്‍ത്തിച്ചു.