എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച മദ്യപസംഘം അറസ്റ്റിൽ
പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച മദ്യപസംഘത്തെ അറസ്റ്റ് ചെയ്തു. ബാലൻ , സന്തോഷ് , ടോമി , ബാസ്റ്റിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പാലക്കാട് മണ്ണാർക്കാട് എക്സൈസ് എസ് ഐക്കും സംഘത്തിന് നേരെയുമാണ് ആക്രമണം നടന്നത്. റോഡരികിൽ ഓട്ടോറിക്ഷയിൽ മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.