കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക്
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പുറപ്പെട്ടു. എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ മാറ്റുന്നത്. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോടിയേരിയെ അനുഗമിക്കുന്നുണ്ട്.
ഇന്ന് രാവിലെ മുതല്‍ മുതിര്‍ന്ന സി.പി.ഐ.എം നേതാക്കള്‍ എ.കെ.ജി സെന്ററിന് സമീപത്തുള്ള ചിന്ത ഫ്‌ലാറ്റിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെത്തി. ഉച്ചയോടെ കോടിയേരിയെ അപ്പോളോയില്‍ പ്രവേശിപ്പിക്കും.