വീണ്ടും പേ വിഷബാധ മരണം: തൃശൂരിൽ തെരുവുനായ കടിയേറ്റ ആദിവാസി വൃദ്ധ മരിച്ചു
സംസ്ഥാനത്ത് വീണ്ടും പേ വിഷബാധ മരണം. തൃശൂർ ചിമ്മിനിയില്‍ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആദിവാസി വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ്(60) മരിച്ചത്. നായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ പാറുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസം മുമ്പാണ് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ ഇവര്‍ക്ക് കടിയേറ്റത്. മൂന്ന് ദിവസം മുമ്പ് അവശനിലയിലാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. പിന്നീട് പ്രത്യേക മുറിയില്‍ ഇവരെ നീരീക്ഷണത്തിലാക്കി. ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.