Sunday, January 5, 2025
Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്താണ് സംഭവം. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് വൻ അപകടം ഒഴിവാക്കി. അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചു.

രാവിലെ എട്ട് മണിയോടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ചെമ്പകമംഗലത്തിന് സമീപം ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി.

യാത്രക്കാർക്ക് പരിക്കില്ല എന്നത് ആശ്വാസകരമാണ്. ബസ് പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് ആറ്റിങ്ങൽ ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. മംഗലപുരം പൊലീസ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *