കാസർകോട് പടന്നയിൽ ഇന്നലെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
കാസർകോട് ചൊവ്വാഴ്ച മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പടന്ന സ്വദേശി എൻ ബി അബ്ദുൽ റൗഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.
കൊല്ലം കോയിവിളയിൽ ഇന്നലെ കുഴഞ്ഞുവീണ് മരിച്ച രുഗ്മിണി എന്ന സ്ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണശേഷം നടന്ന സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു രുഗ്മിണി.