മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: സുന്ദരയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. ബി എസ് പി സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപയും ഫോണും കോഴ നൽകിയെന്നതാണ് കേസ്. സുരേന്ദ്രനാണ് കേസിലെ പ്രതി
രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ സംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് രഹസ്യമൊഴി കൊടുപ്പിക്കുന്നത്.
സുന്ദര നൽകുന്ന രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുകയും കൂടുതൽ പേരെ പ്രതി ചേർക്കുകയും ചെയ്യുക.