Thursday, October 17, 2024
Kerala

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനക്ക് ഐക്യദാർഡ്യവുമായി സമരപന്തലിലേക്ക് എത്തി പ്രമുഖ നേതാക്കളും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നടത്തുന്ന അനിശ്ചിതകാല സമരം കൂടുതൽ ശക്തമാകുന്നു.പ്രമുഖ നേതാക്കൾ ഉൾപ്പടെയുള്ളവർ ഹർഷിനക്ക് ഐക്യദാർഡ്യവുമായി സമരപന്തലിലേക്ക് എത്തുകയാണ്. വിഷയത്തിൽ മതിയായ നഷ്ടപരിഹാരം നൽകാതെ സമരം അവസാനിപ്പിക്കല്ലെന്ന ഉറച്ച നിലപാടിലാണ് ഹർഷിനെയും കുടുംബവും.

ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം ഹർഷിന എന്ന യുവതി കഴിഞ്ഞ എട്ട് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ്.അഞ്ച് വർഷം മുമ്പാണ്ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഈ യുവതിയെ വേട്ടയാടി.ലക്ഷങ്ങൾ ചിലവഴിച്ച് നിരവധി ചികിത്സകൾ നടത്തി – പക്ഷെ ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.വിഷയത്തിൽ നീതിതേടിയാണ് യുവതി തെരുവിലിറങ്ങിയത്.

ദിവസം കൂടുന്തോറും ഹർഷിനയുടെ സമരത്തിന് ഐക്യദാർഢ്യവുമായി കൂടുതൽ രംഗത്തെത്തുകയാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇതിനോടകം സമരപ്പന്തൽ സന്ദർശിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ ഹർഷിനക്ക് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തും.ഇതിന് മുൻമ്പ് ഹർഷിന നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.എന്നാൽ ഇത് മതിയായ നഷ്ട്ടപരിഹാരം അല്ല എന്നാരോപിച്ചാണ് ഹർഷീന വീണ്ടും സമരം ചെയ്യുന്നത്.

Leave a Reply

Your email address will not be published.